IndiaNews

ഇത് കുട്ടികളുടെ സർജിക്കൽ സ്ട്രൈക്ക് : കാശ്‌മീരിൽ പരീക്ഷ എഴുതിയ കുട്ടികളെ അഭിനന്ദിച്ച് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: കാശ്‌മീരിൽ ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ 95 ശതമാനത്തോളം കുട്ടികൾ പങ്കെടുത്തു. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിഘടനവാദികൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുകയായിരുന്നുവെന്ന് കേന്ദ്ര മാനവവിഭവവകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ഈ കുട്ടികൾ രാജ്യത്തിൻറെ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് നടന്ന കലാപങ്ങളിൽ മുപ്പതോളം സ്‌കൂളുകൾ തീ വെച്ചിരുന്നു. ഭാരതം വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന രാജ്യമാണെന്നും അതു തകർക്കാനുളള ഏതു നീക്കത്തേയും ചെറുക്കുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. സാഹചര്യം കണക്കിലെടുത്ത് നവംബർ കൂടാതെ മാർച്ചിലും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button