കൊച്ചി: കേരളത്തിൽ നിന്നും കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐ ഡി ഐ എസിന്റെ പതാകയുമായി വീണ്ടും സജീവം.കാസർകോട് പടന്നയിൽ നിന്നും ഭീകര സംഘടനയായ ഐ എസിലേക്ക് കുടിയേറിയെന്ന കരുതുന്ന മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ്ബുക് ഐ ഡി യാണ് സജീവമായിരിക്കുന്നത്.
രണ്ടായിരത്തി പതിനഞ്ച് ജൂലൈയിൽ സാജിതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്‌തിരുന്നു.എന്നാൽ ഇപ്പോൾ വീണ്ടും ഐ എസിന്റെ പതാകയുമായി അക്കൗണ്ട് സജീവമായിരിക്കുകയാണ്.”സത്യവിശ്വാസികളേ നിങ്ങൾക്ക് എന്തുപറ്റി ?അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ഇറങ്ങി പുറപ്പെട്ടുകൊള്ളുക.”എന്ന് കുറിച്ചുകൊണ്ടാണ് ഫേസ്ബുക്കിലെ ആദ്യ പോസ്റ്റ്.”ഞങ്ങളുടെ ലക്ഷ്യം ഖുർ ആനിലെ നിയമ ചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുക എന്നതാണ്.അല്ലാഹുവിന്റെ വാക്കുകൾ മറ്റെല്ലാത്തിനെക്കാളും ഉയരത്തിൽ എത്തിക്കാൻ അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങൾ പരിശ്രമിക്കും .ആരൊക്കെ അതിന് തടസം നിന്നാലും ഞങ്ങളിലെ അവസാന ആൾ വീഴുന്നതുവരെ ശരീരവും സമ്പത്തും കൊണ്ട് പോരാടുമെന്നും ചിത്രത്തിലെ ഐ എസ് പതാകയിൽ കുറിച്ചിട്ടുണ്ട്.
കാസർകോട് നിന്നും കാണാതായവരിൽ നിന്ന് ഇതാദ്യമായാണ് ഇത്തരത്തിൽ ഒരാളുടെ നിലപാട് വ്യക്തമാക്കിയുള്ള ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.അതേസമയം കണ്ണൂർ കനകമലയിൽ നിന്നും പോലീസ് പിടികൂടിയ സമീർ അലിയുടെ ഫേസ്ബുക്ക്പ്രൊഫൈലും കസ്റ്റഡിയിലിരിക്കുന്ന സമയത്തും സജീവമായിരുന്നു.സാജിദിന്റെ ഫേസ്ബുക് ഐ ഡി സജീവമായ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments