International

മിഷേല്‍ ഒബാമ ഹീല്‍ ചെരുപ്പിട്ട കുരങ്ങെന്ന് അധിക്ഷേപം

വാഷിങ്ടണ്‍: ബരാക് ഒബാമയുടെ പ്രിയ പത്‌നിക്കെതിരെ വംശീയ അധിക്ഷേപം. ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പമേല ടെയ്ലര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഷേല്‍ ഒബാമയെ അപമാനിച്ചത്. ‘കുരങ്ങ്’ എന്ന് വിളിച്ചാണ് അധിക്ഷേപം. മിഷേല്‍ ഒബാമ ഹീല്‍ ചെരുപ്പിട്ട കുരങ്ങെന്നാണ് പോസ്റ്റിലുള്ളത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയെ പുകഴ്ത്തിയ ടെയ്ലര്‍ മിഷേലിനെ അപമാനിക്കുകയായിരുന്നു. സുന്ദരിയായ പ്രഥമ വനിതയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു എന്നാണ് ടെയ്ലര്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ പെരുമഴ പോലെ എത്തിയപ്പോള്‍ ടെയ്ലര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തു. താന്‍ ഒരു വംശീയ വിരോധി അല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് മുഴുവന്‍ അറിയാമെന്നും ടെയ്ലര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button