ന്യൂഡൽഹി:നോട്ട് പിൻവലിക്കലിനെത്തുടർന്നു രാജ്യത്തു ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് താൽക്കാലികമാണെന്നും ഏറെ സാമ്പത്തിക ഗുണഫലങ്ങൾ വൈകാതെയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.ബാങ്ക് ഡിപ്പോസിറ്റ് കുന്നു കൂടിയതോടെ രൂപയുടെ മൂല്യവും ഉയരും.ഇപ്പോള്‍ വിവിധ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന ശതകോടികളുടെ നിക്ഷേപവും അതിന്റെ പേരില്‍ സര്‍ക്കാരിന് ലഭിക്കുന്ന അനന്തമായ നികുതി വരുമാനവും ചേര്‍ന്നാല്‍ ഇന്ത്യ ശരിക്കും തിളങ്ങുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എതാണ്ട് നാല് ലക്ഷം കോടി രൂപയാണ് ഒരാഴ്ച കൊണ്ട് ഇന്ത്യന്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നത് എന്നാണ് കണക്ക്.പണം മാറ്റിയെടുക്കുന്നതിനു സർക്കാർ നിയന്ത്രണം കൊണ്ടുവന്നതോടെ ജനങ്ങളുടെ കൈയിലേക്കെത്തുന്ന പണത്തിന്റെ ഒഴുക്കിൽ കുറവു വന്നിട്ടുണ്ട്. ഇത് നാണ്യപ്പെരുപ്പം കുറയ്ക്കും.സ്വാഭാവികമായും നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനിടയാക്കും.നാണ്യപ്പെരുപ്പം കുറയുന്നത് അടിസ്ഥാന നിരക്കുകളിൽ വീണ്ടും കുറവു വരുത്താൻ റിസർവ് ബാങ്ക് പലിശ കുറക്കാൻ നിർബന്ധിതരാകും.നിരക്കുകൾ കുറഞ്ഞാൽ ബാങ്കുകൾ സാധാരണക്കാർക്കു നൽകുന്ന വായ്പയുടെ പലിശ നിരക്കു കുറയ്ക്കും.
ഈ നിരക്ക് കുറയുന്നതോടെ ബാങ്കുകൾ ജനങ്ങൾക്കു നൽകുന്ന വായ്പയുടെ പലിശയും കുറയ്ക്കാനാകും.ഇലക്ട്രോണിക്, ഓൺലൈൻ അധിഷ്ഠിത പണ കൈമാറ്റം വ്യാപകമാകുന്നതോടെ കറൻസി കൈമാറ്റം സംബന്ധിച്ച് നിലവിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണം റിസർവ് ബാങ്കിനും സർക്കാറിനും കൈവരും.ഇതുകൊണ്ടാണ് മോദിയുടെ നോട്ട് അസാധുവാക്കലിന് ആഗോള തലത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതു സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഗുണകരമാകുമെന്ന് ആഗോള തലത്തില്‍ വിലയിരുത്തലുണ്ട്.
ഉയര്‍ന്ന മൂല്യമുള്ളവ പിന്‍വലിച്ചാല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കും. നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഈ നീക്കം ഖജനാവിനും ബാങ്കുകള്‍ക്കും തുണയാവുകയും ചെയ്യും. ബാങ്കുകളില്‍ എത്തുന്ന തുക സമര്‍ത്ഥമായി വികസനത്തിന് വിനിയോഗിക്കാനാകും. ഡിജിറ്റല്‍ ബാങ്കിംഗിന്റെ അപാര സാധ്യതകള്‍ തുറക്കുന്നതോടെ സ്മാര്‍ട്ട് എക്കോണമിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇത് ഭാവിയിലും കൂടുതല്‍ നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്താന്‍ സഹായകമാകും.
ഇതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന വിപണിയായി രാജ്യം മാറും. ഭീകരവാദികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി. കള്ളനോട്ടിന്റേയും കള്ളക്കടത്തിന്റേയും കള്ളപ്പണത്തിന്റേയും സാധ്യതകളിലൂടെയാണ് തീവ്രവാദികള്‍ രാജ്യത്തിന് ഭീഷണിയാകുന്നത്. നക്സലുകളും മാവോയിസ്റ്റുകളുമെല്ലാം കരുതലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയാണ് നോട്ട് അസാധുവാകലിലൂടെ ഇല്ലാതായത്.
Post Your Comments