ജമ്മു: വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്ക് കരസേനാ മേധാവി ജനറൽ ദൽബീർ സിങ് സുഹാഗിന്റെ നിർദേശം. അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ജാഗ്രത വേണമെന്നും ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള നീക്കം നേരിടാൻ തയ്യാറായിരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
അർധസൈനിക വിഭാഗം, വ്യോമസേന, പ്രാദേശിക ഭരണകൂടം, കേന്ദ്ര പൊലീസ് തുടങ്ങിയവരുടെ സഹകരണവും കരസേനാ മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദൽബീർ സിങിന്റെ സന്ദർശനം . ഉദ്ദംപൂരിലെ വടക്കൻ കമാൻഡന്റിന്റെ ഹെഡ്ക്വാർട്ടേസിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
Post Your Comments