IndiaNews

കുറഞ്ഞ ചെലവില്‍ പറക്കാന്‍ അവസരമൊരുക്കി എയര്‍ഏഷ്യ

ന്യൂഡൽഹി: കുറഞ്ഞ ചിലവിൽ പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ. ചെലവുകൾ എല്ലാം ഉൾപ്പെടെ 799 രൂപയിലാണ് എയർ ഏഷ്യയുടെ പുതിയ ഓഫർ ആരംഭിക്കുന്നത്. നവംബർ 20 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള സമയത്താണ് സഞ്ചരിക്കാൻ അവസരം.

799 രൂപയ്ക്ക് ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലും 999 രൂപയ്ക്ക് കൊച്ചി-ബംഗളൂരു, ഹൈദരാബാദ്-ബംഗളൂരു റൂട്ടുകളിലും സഞ്ചരിക്കാം. അതേസമയം ബംഗളൂരു-ഗോവ, പൂണെ-ബംഗളൂരു, ബംഗളൂരു-വിശാഖപ്പട്ടണം റൂട്ടുകളില്‍ 1299 രൂപയും ഹൈദരാബാദ്-ഗോവ റൂട്ടില്‍ 1599 രൂപയും, കൊച്ചി-ബംഗളൂരു റൂട്ടില്‍ 2499 രൂപയുമാണ് ഓഫർ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button