NewsInternational

പ്രതിഷേധം കത്തിപ്പടരുമ്പോഴും പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്

വാഷിങ്ടണ്‍: ശമ്പളമായി പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളമായ നാലു ലക്ഷം ഡോളറിന് പകരം നിയമം അനുസരിച്ച് 1 ഡോളര്‍ ട്രംപ് സ്വീകരിക്കും.കൂടാതെ അവധിക്കാല യാത്രകളില്‍ നിന്നും പിന്മാറുമെന്നും ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.

താന്‍ ശമ്പളം കൈപറ്റുകയില്ലെന്ന് വ്യക്തമാക്കിയ ഡൊണള്‍ഡ് ട്രംപ്, നിലവിലെ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി കൈപ്പറ്റേണ്ടത് നിര്‍ബന്ധമാണെന്നും സൂചിപ്പിച്ചു. അതിനാലാണ് താന്‍ ഒരു ഡോളര്‍ സ്വീകരിക്കുന്നതെന്ന് ട്രംപ് കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം നല്‍കിയ അഭിമുഖത്തില്‍ സിബിഎസ് ന്യൂസിനോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മാന്‍ഹട്ടനിലെ വീട്ടില്‍ 60 മിനിറ്റായിരുന്നു അഭിമുഖം.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ പ്രസിഡന്റായില്‍ വാര്‍ഷിക ശമ്പളമായ നാലുലക്ഷം ഡോളര്‍ വേണ്ടെന്ന് വയ്ക്കുമെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ഒട്ടേറെ പണികള്‍ ചെയ്ത് പൂര്‍ത്തീകരിക്കാനുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി താന്‍ അത് പൂര്‍ത്തീകരിക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥിയായ ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button