തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചു. റിസർവ് ബാങ്കാണ് ഇക്കാര്യം അറിയിച്ചു. നേരത്തെ ജില്ലാ സഹകരണബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇത് തുടരുവാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.
കള്ളനോട്ടുകള്‍ തിരിച്ചറിയുവാനുള്ള സംവിധാനം സഹകരണബാങ്കുകളിലില്ലെന്ന കാരണത്താലാണ് അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കാനുള്ള അനുമതി തടഞ്ഞത്. അതേസമയം സഹകരണബാങ്കുകളില്‍ നിന്ന് ഈ മാസം 24 വരെ 24,000 രൂപ വരെ പിൻവലിക്കാനാകും.
Post Your Comments