മുംബൈ : നോട്ട് മരവിപ്പിക്കലിനു ശേഷമുള്ള മൂന്നുദിവസം കൊണ്ട് രാജ്യത്തെ ബാങ്കുകള്‍ 30,000 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞതായി ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് (ഐബിഎ) അറിയിച്ചു.
പുതിയ 2,000 രൂപയുടെയും ചെറിയ തുകകളുടെയും നോട്ടുകളാണ് വിതരണം ചെയ്തത്. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതായുള്ള പ്രഖ്യാപനം വന്നതിന്റെ തൊട്ടടുത്ത ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. തുടര്‍ന്നുള്ള മൂന്നുദിവസം കൊണ്ടാണ് 30,000 കോടി രൂപയുടെ കറന്‍സി വിതരണം ചെയ്തത്.
Post Your Comments