റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയില്‍ രണ്ടു ലക്ഷം സ്വദേശികളെ നിയമിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറായി വരുന്നു. സൗദി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലങ്ങള്‍ തമ്മില്‍ ഇതു സംബന്ധമായ കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ട്. സൗദിയിലെ സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ലക്ഷത്തിലധികം വിദേശികള്‍ ജോലിചെയ്യുന്നുണ്ട്. ആരോഗ്യ രംഗത്ത് സ്വദേശികളെ പ്രാപ്തരാക്കുന്നതിന് കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം സൗദിയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യും. ആരോഗ്യ മേഖലയില്‍ വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യ രംഗത്ത് സ്വദേശികളെ പ്രാപ്തരാക്കുന്നതിന് നിരവധി പദ്ധതികള്‍ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത് വരികയാണ്. ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ള മേഖലയാണ് ആരോഗ്യമേഖല
Post Your Comments