![bank](/wp-content/uploads/2016/11/bank1.jpg)
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി ആര്‍ബിഐ. ആവശ്യത്തിനു പണം ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം, തുടര്‍ച്ചയായി ബാങ്കുകളിലെത്തി പണം പിന്വിലിച്ച് കൈയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകുന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന്റെ ആവശ്യമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. അതേസമയം ആഴ്ചയില്‍ മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ തിങ്കളാഴ്ച ചില ബാങ്കുകള്‍ അടച്ചിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments