NewsInternational

അതിര്‍ത്തികള്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലെ വാണിജ്യവും പിടിച്ചെടുക്കാന്‍ ചൈന

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തുറമുഖം വഴി പുതിയ വാണിജ്യ പാത തുറന്ന് ചൈന. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്തതോടെയാണ് പുതിയ വാണിജ്യ പാത തുറക്കപ്പെട്ടത്.

ചൈനയില്‍ നിന്ന് ട്രക്കുകളിലാണ് ചരക്ക് തുറമുഖത്ത് എത്തിച്ചത്. കനത്ത സുരക്ഷാ അകമ്പടിയിലാണ് ചരക്ക് ഇവിടെ എത്തിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് വ്യാപാരം സുഗമമാക്കുന്നതിന് ഗ്വാദര്‍ തുറമുഖത്ത് മികച്ച സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖത്തിനു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button