ക്രൈസ്റ്റ്ചര്‍ച്ച് ● ന്യൂസിലൻഡിലെ സൗത്ത് ഐലന്‍ഡില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി. സൗത്ത് ഐലൻഡിലെ വടക്കുകിഴക്കൻ തീരത്താണ് സുനാമി ഉണ്ടായത്. കയികൗറയിൽ രണ്ടു മീറ്ററോളം തിരമാലകൾ ഉയർന്നു പൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെല്ലിംഗ്ടണിലും സുനാമി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ (ഗ്രീനിച്ച് സമയം 11.02) യാണ് റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകര്‍ന്നിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്രൈസ്റ്റ്ചർച്ചിൽനിന്നു 91 കിലോമീറ്റർ മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Video terremoto nueva zelanda #Tsunami pic.twitter.com/hg42sgJwRd
— Kent Brockman (@brockmanewz) November 13, 2016
#tsunami siren going off across eastern Christchurch!!! #Christchurch #earthquake pic.twitter.com/F5ycaeHpnM
— Flashpacker Family (@FlashpackerFam) November 13, 2016
Post Your Comments