IndiaNews

പ്രതിഷേധിക്കാന്‍ ജി. സുധാകരന്‍റെ മാര്‍ഗ്ഗം കടംകൊണ്ട് മമതാ ബാനര്‍ജി

ന്യൂഡൽഹി: കറൻസി പരിഷ്കാരം മൂലം ജനം അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മമതാ ബാനർജിയുടെ കവിത.യുപിയിലെ അടുത്ത തിരഞ്ഞെടുപ്പും 2019ലെ പൊതു തിരഞ്ഞെടുപ്പും കഴിയുന്നതോടെ ജനം കേന്ദ്ര സർക്കാരിനെ മുത്തലാഖ് ചൊല്ലുമെന്നു മമത ബാനർജിയുടെ കവിതയിൽ പരാമർശിക്കുന്നു.”തിരഞ്ഞെടുപ്പു വരട്ടെ, ജനം ചൊല്ലും മുത്തലാഖ്’ എന്ന വരിയോടെയാണു കവിത അവസാനിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് കവിതയിലൊരിടത്തും പരാമർശിക്കാതെയാണു മോദിക്കെതിരെ മമത കവിതയിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

നോട്ടുകൾ പിൻവലിച്ച  കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പോരാടാൻ ഏതറ്റംവരെ പോകാനും തയാറാണെന്നു മമത വ്യക്തമാക്കിയിരുന്നു.വേണ്ടിവന്നാൽ സിപിഎമ്മുമായും കോൺഗ്രസുമായും കൈകോർക്കും.ഗ്രാമങ്ങളിലെ ജനജീവിതത്തെപ്പറ്റി ആരും ചിന്തിച്ചില്ലെന്നും തീരുമാനത്തിനെതിരെ പല്ലും നഖവുമുപയോഗിച്ചു പ്രതിഷേധിക്കുമെന്നും അവർ പറഞ്ഞു.അതെ സമയം മമതയുമായി കൈകോർക്കാൻ താൽപര്യമില്ലെന്നു സിപിഎം സെക്രട്ടറി സൂര്യകാന്ത മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം പോരാട്ടത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും എസ് പി നേതാവ് മുലായം സിങ് യാദവും ഇല്ലെന്നത് മമതക്ക് വെല്ലുവിളിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button