International

ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍ : ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടനിലെ സ്‌റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ അനുസരിച്ച് ചൊവ്വാഗ്രഹം ജീവനെ ഉള്‍ക്കൊള്ളാനാവുന്നതിലും വരണ്ടതാണെന്നാണ് വ്യക്തമാക്കുന്നത്. 300 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ ജലമുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. എന്നാല്‍, കാലക്രമേണ ഈ ജലം വറ്റുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് സ്‌റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്ത്യന്‍ ഷ്രോഡര്‍ പറഞ്ഞു.

ചൊവ്വയില്‍ തുരുമ്പിന്റെ അംശമൊന്നും കണ്ടെത്താനാവാത്തതാണ് ശാസ്ത്രജ്ഞരെ ഈ നിഗമനത്തില്‍ എത്തിച്ചത്. ഈര്‍പ്പം ഉണ്ടായിരുന്നെങ്കില്‍ തുരുമ്പ് പിടിക്കുമായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ചൊവ്വാ ഗ്രഹത്തിലെ അവസ്ഥ ഇതാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ചൊവ്വയിലെ നിലവിലെ അന്തരീക്ഷ സ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടുപിടിത്തം. ഭൂമിക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കാനുള്ള ഏക ഗ്രഹമായി ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതും ചൊവ്വയെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button