ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. ജയലളിതക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതര്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ സെപ്റ്റംബര്‍ മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ജയലളിത. അണുബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാണ്. വീട്ടിലേക്ക് പോകണമെന്ന് അവര്‍ക്ക് തോന്നുന്ന സമയത്ത് പോകാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഢി പറഞ്ഞു.
നവംബര്‍ ആദ്യവാരത്തില്‍ ഇറങ്ങിയ ബുള്ളറ്റിനില്‍ ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തികച്ചും ബോധവതിയാണെന്നും അറിയിച്ചിരുന്നു. കടുത്ത പനിയും അണുബാധയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആരോഗ്യസ്ഥിയെക്കുറിച്ച് ആശുപത്രി അധികൃതരില്‍നിന്ന് നിന്നും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്നു മാത്രമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
Post Your Comments