NewsIndia

2000 രൂപ നോട്ടില്‍ പിഴവെന്ന് ആരോപണം

ന്യൂഡല്‍ഹി : പുതിയതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 രൂപ നോട്ടില്‍ പിഴവ് എന്ന് റിപ്പോര്‍ട്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.നോട്ടിന്റെ പിന്‍ പുറത്ത് രണ്ട് അക്ഷരത്തെറ്റാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടിടങ്ങളിലായി ‘ദോ ഹസാര്‍ റൂപ്പായ്’ എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ ‘ദോ’ എന്നത് ‘ദോണ്‍’ എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇതിനൊപ്പം നോട്ടിലെ ഉറുദു ലിപിയിലും തെറ്റ് വന്നിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ ദേവനാഗരിക ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാനാകൂ. കറന്‍സി നോട്ടുകളുടെ രൂപകല്‍പ്പന ആര്‍ബിഐ യും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് എന്നതിനാല്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ എഴുതിയത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ സമീപനമാണെന്ന് ജെഎന്‍യു വിലെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button