India

പഴയ നോട്ട് എടുത്തില്ല ; ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു

ഛത്തര്‍പുര്‍ : മധ്യപ്രദേശില്‍ 500,1000 നോട്ടുകള്‍ എടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്‍പൂര്‍ ജില്ലയിലെ ബര്‍ധയിലാണ് സംഭവം. അതേസമയം ഈ റേഷന്‍ കടയില്‍ കഴിഞ്ഞ നാലുമാസത്തോളമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍വിഹിതം ലഭിക്കാറില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ പരാതിപ്പെട്ടിട്ടും നടപടി ഒന്നുമുണ്ടായിരുന്നില്ലെന്നും പറയുന്നു.

പണവുമായി എത്തിയ ഗ്രാമവാസികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചത്. കറന്‍സി കുറവ് മൂലം സ്വകാര്യ വിപണി മന്ദഗതിയിലായതിനാല്‍ റേഷന്‍ കടയില്‍ വന്‍ തിരക്കാണുണ്ടായത്. എന്നാല്‍ പഴയ നോട്ടുകള്‍ എടുക്കാന്‍ തയ്യാറല്ലെന്ന് കടയുടമ മുന്നിലാല്‍ അഹിര്‍വാര്‍ പറഞ്ഞതോടെ ജനം കോപാകുലരാകുകയും തുടര്‍ന്ന് ഇവര്‍ കടയിലുണ്ടായിരുന്ന പഞ്ചാസരയും ഭക്ഷ്യധാന്യങ്ങളും എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഗ്രാമത്തലവന്‍ നോന്‍ഹേലാല്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് കടയ്ക്കു നേരെ അക്രമമുണ്ടായതെന്ന് അഹിര്‍വാര്‍ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button