കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം മല്‍സരത്തിൽ ചെന്നൈയിന് എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഒന്നിന് എതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മലയാളി താരം സി.കെ വിനീതിന്റെ രണ്ട് കിടിലൻ ഗോളുകളാണ് വിജയം നേടിക്കൊടുത്തത്.
22ആം മിനുട്ടില്‍ ബെര്‍നാഡ് മെന്‍ഡിയാണ് സന്ദര്‍ശകര്‍ക്കു വേണ്ടി ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ 64ആം മിനിറ്റില്‍ അന്റോണിയോ ജെര്മനിലൂടെ കേരളം സമനില ഗോള്‍ നേടി. ആദ്യപകുതിയിൽ ബോൾ പൊസിഷൻ ചെന്നൈ നിലനിർത്തിയെങ്കിലും രണ്ടാം പകുതിമുതൽ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായി. 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ്.
Post Your Comments