Technology

സുക്കര്‍ബര്‍ഗ് മരിച്ചുവെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്

സന്‍ഫ്രാന്‍സിസ്‌കോ : സുക്കര്‍ബര്‍ഗ് മരിച്ചുവെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം നിരവധി യുസേര്‍സ് മരിച്ചതായാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് സുക്കര്‍ ബര്‍ഗടക്കം മരിച്ചെന്നുള്ള സന്ദേശം ഫെയ്സ്ബുക്ക് മാറി പോസ്റ്റ് ചെയ്തത്. അബദ്ധം പറ്റിയത് മനസ്സിലായ ഉടന്‍ തന്നെ തെറ്റ് തിരുത്തി ക്ഷമാപണം നടത്തുകയും ചെയ്തു.

രണ്ട് മില്ല്യനോളം പേര്‍ക്കാണ് ഫെയ്സ്ബുക്കിന്റെ തെറ്റായ സന്ദേശം പോയത്. ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഔദ്യോഗിക അപേക്ഷ നല്‍കിയാല്‍ മരിച്ചവരുടെ പേജുകള്‍ സ്മാരകമായി നിലനിര്‍ത്താന്‍ ഫെയ്സ്ബുക്ക് അനുവദിക്കുന്നുണ്ട്. അപേക്ഷ ഫെയ്സ്ബുക്ക് സ്വീകരിച്ചാല്‍ യൂസറുടെ പേജിലെ പേരിനൊപ്പം റിമമ്പെറിങ് എന്ന വാക്ക് വരും.

പീപ്പിള്‍ യു മെ നോ, ബര്‍ത്തഡേ റിമൈന്‍ഡര്‍ തുടങ്ങിയ ഫെയ്സ്ബുക്ക് നിര്‍ദേശങ്ങളില്‍ ആ പ്രൊഫൈല്‍ പിന്നീടൊരിക്കലും ഫ്രണ്ട്‌സിന്റെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടില്ല. മരിച്ചെന്നു സ്ഥിരീകരിച്ചവരുടെ അക്കൗണ്ടിലേക്ക് പോസ്റ്റ് ചെയ്യേണ്ട സന്ദേശമാണ് ഫെയ്സ്ബുക്കിനു പറ്റിയ അബദ്ധത്തിലൂടെ മാറി പോസ്റ്റ് ചെയ്തത്. ഭീകരമായ അബദ്ധമെന്നാണ് ഇതിനെ ഫെയ്സ്ബുക്ക് വക്താക്കള്‍ പിന്നീട് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button