കൊച്ചി: പുതിയ വൈഡ്‌ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എയര്‍ബസ് എ-330, എ-340 വിമാനങ്ങളുടെ സേവനം അവസാനിപ്പിച്ചു. ഇതോടെ ഏറ്റവും ആധുനിക എയര്‍ബസ് എ 380, ബോയിംഗ് 777 വിമാനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഏക എയര്‍ലൈന്‍ ആയി മാറി എമിറേറ്റ്‌സ്.
എമിറേറ്റ്‌സ് ഈയിടെ എ6-ഇഎകെയുടെ സേവനം അവസാനിപ്പിച്ചിരുന്നു. 29 എയര്‍ബസ് എ-330 വിമാനങ്ങളില്‍ ഏറ്റവും അവസാനത്തെ വിമാനമായിരുന്നു ഇത്.
2002ല്‍ സേവനം തുടങ്ങിയ എ6ഇഎകെ വിമാനം കഴിഞ്ഞ 14.5 വര്‍ഷത്തിനിടെ 60,000 മണിക്കൂറുകളിലായി ഏതാണ്ട് 45 ദശലക്ഷം കിലോമീറ്ററുകള്‍ സഞ്ചരിച്ചു.
Post Your Comments