NewsInternational

നോട്ട് അസാധുവാക്കൽ : ഇന്ത്യയുടെ നീക്കത്തിന് അന്താരാഷ്ട്രപിന്തുണ

വാഷിംങ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയാനായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച നടപടിക്ക് അന്താരാഷ്‌ട്രപിന്തുണ. ഐഎംഎഫാണ് പിന്തുണ നൽകിയിരിക്കുന്നത്. എന്നാൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കത്തെ പ്രശംസിക്കുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കരുതെന്ന് ഐഎംഎഫ് അറിയിച്ചു.

കള്ളപ്പണവും അഴിമതിയും തടയുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ നോട്ട് പിൻവലിക്കൽ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കരുതെന്നും ഐഎംഎഫ് വക്‌താവ് ഗെരി റൈസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button