India

500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരണമടഞ്ഞു

മുംബൈ : 500 , 1000 നോട്ടുകൾ ആശുപത്രികളിൽ സ്വീകരിക്കണമെന്ന് കർശന നിയമം നില നിൽക്കെ ചികിത്സ കിട്ടാതെ മുംബൈയിൽ നവജാത ശിശു മരിച്ചു. ഗോവണ്ടിയിലെ ജീവൻ ജ്യോതി ആശുപത്രിയിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്നു പറഞ്ഞാണ് പിഞ്ചു കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചത്.

ജഗദീഷ് ശർമ്മ എന്നയാളുടെ ആൺ കുഞ്ഞാണ് ചികിത്സാ കിട്ടാതെ മരിച്ചത്. പരാതിയുമായി ശിവജി നഗർ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു പരാതി എഴുതിത്തരൂ, ഞങ്ങളത് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് കൈമാറാം എന്നാണ് പൊലീസ് പറഞ്ഞതെന്ന് ജഗദീഷ് ശർമ്മ ആരോപിച്ചു.

മുംബൈയിലെ പല ആശുപത്രികളും 500, 1000 നോട്ടുകള്‍ നോട്ടുകൾ സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.

shortlink

Post Your Comments


Back to top button