NewsIndia

സ്വര്‍ണ്ണം വാങ്ങി കള്ളപ്പണം വെളുപ്പിച്ചവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് എട്ടിന്റെ പണി

ന്യൂഡല്‍ഹി : കള്ളനോട്ടിനെതിരെയുള്ള നടപടിയുടെ ഭാഗമായി 500, ആയിരം 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ജ്വല്ലറികള്‍ക്കും തിരിച്ചടി. ജ്വല്ലറികളിലെ  നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള സി.സിടിവി ദൃശ്യങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ ജ്വല്ലറികളിലെ സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജ്വല്ലറികളിലെ സ്വര്‍ണ്ണ വില്‍പ്പന ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത്തരം നീക്കം നടന്നിട്ടുണ്ടെന്ന
പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തുവരുന്നതോടെ റവന്യൂ സെക്രട്ടറി ഓഫീസ്, ഐടി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നടക്കുന്ന പരിശോധനയ്ക്ക് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന രാജ്യത്തെ ജ്വല്ലറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്ക് ശേഷം എത്രപേര്‍ ജ്വല്ലറികളില്‍ എത്തി, എത്രപേര്‍ ഒരു പ്രത്യേകം കടയില്‍ മാത്രം കയറി സ്വര്‍ണ്ണം വാങ്ങി, പല ജ്വല്ലറികളിലായി എത്രപേര്‍ സന്ദര്‍ശിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പരിശോധിക്കുക.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജ്വല്ലറികളുടെ മറവില്‍ കള്ളപ്പണം
വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി പരാതി ലഭിച്ചതോടെ രാജ്യത്തെ ചില ജ്വല്ലറികളില്‍ റെയ്ഡ് നടത്തിയിരുന്നു.

ഡല്‍ഹിയിലെ  ചാന്ദ്‌നി ചൗക്ക്, ജാവേരി ബസാര്‍, കരോള്‍ ബാഗ്, ദരിബ കാലന്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. കൊല്‍ക്കത്ത, ലുധിയാന, ചണ്ഡിഗഡ്, അമൃത്സര്‍, ജലന്ധര്‍ എന്നീ നഗരങ്ങളിലെ ജ്വല്ലറികളിലും റെയ്ഡ് നടന്നിരുന്നു.

അനധികൃത പണമിടപാടുകളും കര്‍ശന നിരീക്ഷണത്തിലാണുള്ളത്. ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡുകള്‍ ഹാജരാക്കണമെന്ന് ബുധാഴ്ച സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button