കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നാറ്റോ സേനയുടെ വ്യോമതാവളത്തില്‍ സ്ഫോടനം. നാലു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. താലിബാന് വക്താവ് സബിയുള്ള മുജാഹിദ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ബഗ്രാമിനെ വ്യോമതാവളത്തില്‍ സ്ഫോടനം നടന്നത്.
വ്യാഴാഴ്ച രാത്രി കാബൂളിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.തൊഴിലാളിയുടെ വേഷത്തിലെത്തിയ ചാവേര്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് നാറ്റോ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments