IndiaNews

പതിനഞ്ചുകാരിക്ക് ഡോക്ടറേറ്റ്; അച്ഛൻ അതേ കോളേജിലെ ശുചീകരണ തൊഴിലാളി

ലഖ്‌നൗ: പത്താം ക്ലാസ് ഉന്നത വിജയം ഏഴാം വയസ്സിലും ,ബിരുദം പതിമൂന്നാം വയസ്സിലും മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പതിനഞ്ചാം വയസ്സിലും പൂർത്തിയാക്കിയ കൊച്ചു മിടുക്കിയെ ഓർമ്മയുണ്ടോ? സുഷമാ വര്‍മ എന്ന ലഖ്നൗ സ്വദേശിനിയെ?ഏഴാം വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായി, ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ സുഷമ വര്‍മയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

കുട്ടിക്കാലത്തു തന്നെ അസാധാരണമായ ബുദ്ധിവളർച്ചയുള്ള കുട്ടിയായിരുന്നു സുഷമ .എം എസ് സി ബിരുദം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോഡിനും ഇതോടെ സുഷമ അര്‍ഹയായി.എം എസ് സിയുടെ മൂന്ന് സെമസ്റ്ററുകളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ ബഹുമതിയും സുഷമയെ തേടിയെത്തി.

പിന്നീട് എം ബി ബി എസിനു ചേരാൻ പതിനേഴുവയസ്സു തികയാത്തതിനാൽ പി എച്ച്‌ ഡി ക്കു ചേരാൻ സുഷമ തീരുമാനിക്കുകയായിരുന്നു. അതേ കോളജിലെ ശുചീകരണത്തൊഴിലാളിയാണ് സുഷമയുടെ അച്ഛന്‍.2010ല്‍ ജപ്പാനില്‍ നടന്ന ഐ ക്യു മല്‍സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത് സുഷമയായിരുന്നു. മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഡോക്ടർ ആകുകയാണ് സുഷമയുടെ ലക്‌ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button