കുവൈറ്റ് : 16 തികഞ്ഞവർ ഇനി മുതൽ കുവൈറ്റിൽ പ്രായ പൂർത്തിയായവരായി കണക്കാക്കും. നിലവിലുള്ള 18 വയസ്സ് എന്നുള്ള നിയമം മാറി ജനുവരി ഒന്ന്‍ മുതല്‍ പുതിയ നിയമം നിലവിൽ വരും.
നിയമം പ്രാബല്യത്തിൽ ആകുന്നതോടെ 16 തികഞ്ഞവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പ്രായപൂർത്തിയായവരുടെ ഗണത്തിൽ പെടുത്തും. ചില കുറ്റങ്ങളിൽ വധശിക്ഷ വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ബാലസംരക്ഷണ വിഭാഗം മേധാവി ബദർ അൽ ഗദുരി അറിയിച്ചു.
കൗമാരക്കാർ സമൂഹ മാധ്യമങ്ങൾ ദുരൂപയോഗം ചെയുന്നത് കർശനമായി നിയന്ത്രിക്കും,പല പ്രശ്നങ്ങൾക്കും ഓൺലൈൻ കാരണമാകുന്നുണ്ട്. ചില വെബ്സൈറ്റുകൾ സൗഹൃദം തകർക്കാൻ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments