Gulf

യെമനില്‍ ആക്രമണം രൂക്ഷം പരിക്കേറ്റവരില്‍ ഇന്ത്യന്‍ പൗരനും

റിയാദ് : ഹൂതികളുടെ കനത്ത ഷെല്‍ ആക്രമണം ഉണ്ടായതിനെ തുടർന്ന് യമന്‍ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ ഇന്ത്യൻ പൗരൻ ഉൾപ്പടെ , അഞ്ചു സ്വദേശി പൗരന്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇന്ത്യൻ പൗരന്‍റെ  വിവരങ്ങൾ ലഭ്യമല്ല. ഒരു മസ്ജിദ് ഭാഗികമായി തകര്‍ന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജിസാന്‍ പ്രവിശ്യയിലെ അല്‍ ത്വവാല്‍ നഗരത്തിന് നേരെയും കഴിഞ്ഞ ദിവസം ഷെല്‍ ആക്രമണം ഉണ്ടായി. മസ്ജിദിനു പുറമെ ഒരു വീടും നിരവധി വാഹനങ്ങളും ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു.

പരുക്കേറ്റവരെ റെഡ് ക്രെസന്റെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് യഹ്‌യ അബ്ദുല്ല അല്‍ ഖഹ്താനി പറഞ്ഞു.

ഷെല്‍ ആക്രമണം നടത്തുന്ന ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ഹെലികോപ്റ്ററിലെത്തി ഷെല്‍ ലോഞ്ചുകള്‍ തകര്‍ത്തതായി സഖ്യ സേന അറിയിച്ചു. സൗദി അതിര്‍ത്തിക്കപ്പുറം യമനിലെ മലയിടുക്കുകളില്‍ ഒളിച്ചിരിന്നാണ് ഹൂതികള്‍ അപ്രതീക്ഷിത ഷെല്‍ ആക്രമണം നടത്തുന്നത്.

സൗദി അതിര്‍ത്തി രക്ഷാ സേനയുടെ നേതൃത്വത്തില്‍ ഹൂതികള്‍ തൊടുക്കുന്ന ഷെല്ലുകള്‍ പ്രതിരോധിക്കുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനം ജിസാനിലെ വിവിധ അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ലക്ഷ്യം തെറ്റിയെത്തുന്ന ഷെല്ലുകളാണ് സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button