തിരുവനന്തപുരം: കള്ളന്മാരെ പിടിക്കാന്‍ പുതിയ മുന്നറിയിപ്പുമായി പത്തനംതിട്ട എസ് പി രംഗത്ത്. നിങ്ങളുടെ വീട് കള്ളന്മാരുടെ നിരീക്ഷണത്തിലാണെന്ന് നേരത്തെ തന്നെ അറിഞ്ഞിരിക്കാമെന്നാണ് പറയുന്നത്. നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയില്‍ എവിടെയെങ്കിലും ചിത്രങ്ങളില്‍ കാണുന്ന രീതിയിലുള്ള ചിഹ്നങ്ങള്‍ ഉണ്ടോ എന്നു നോക്കുക.
ഇത്തരം ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. നിങ്ങളുടെ വീട്ടില്‍ ഏതുനിമിഷവും കള്ളനെത്താം. ഇത്തരം ചിഹ്നങ്ങള്‍ കണ്ടാല്‍ പെട്ടെന്നു തന്നെ മായ്ച്ചു കളയണം. പത്തനംതിട്ട എസ്പി ഫേസ്ബുക്കിലൂടെയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.
കള്ളന്മാര്‍ ഉപയോഗിക്കുന്ന രഹസ്യ ചിഹ്നങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഓരോ ചിഹ്നത്തിനും ഓരോ അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒരു ചിഹ്നം സൂചിപ്പിക്കുന്നത് കവര്‍ച്ചയ്ക്ക് ഈ വീട് നല്ലതാണെന്നും മറ്റൊന്ന് ഈ വീട്ടില്‍ മോക്ഷണം റിസ്‌ക്കാണെന്നും, വേറൊന്ന് മോഷ്ടിക്കാന്‍ ഇവിടെയൊന്നുമില്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരം ചിഹ്നങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതും നല്ലതാണ്.
Post Your Comments