കൊല്‍ക്കത്ത: മെച്ചപ്പെട്ട തൊഴില്‍ അവസരത്തിനായി സൗദിയിലേക്ക് പോയ ഓട്ടോമൊബൈല്‍ എന്‍ജിനീയറെ ഏജന്റുമാര്‍ ഒട്ടക ഫാമിലെ ജോലിക്കായി സൗദി സ്വദേശിക്ക് വിറ്റുവെന്ന് കുടുംബം. ജയന്താ ബിശ്വാസ് എന്നയാളുടെ പിതാവ് ആണ് മകന് പറ്റിയ ചതി അറിയിച്ച് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള ചില ഏജന്റുമാർ മൂലമാണ് ജയന്താ ബിശ്വാസ് വിസ അപേക്ഷിച്ചത്.സൗദിയില്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ ഒരു ലക്ഷം രൂപ ബിശ്വാസിന്റെ പക്കല്‍ നിന്നും ഈടാക്കുകയും ചെയ്തു.
ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് അയച്ച ബിശ്വാസിനോട് മൂന്നുമാസം അവിടെ താമസിച്ചതിന് ശേഷം വര്‍ക്കിംഗ് വിസ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. പക്ഷെ ഏജന്റുമാർ സൗദി സ്വദേശിക്കു എൻജിനീയറെ വിൽക്കുകയായിരുന്നു എന്നറിഞ്ഞത് പിന്നീട് ഒരു ഒട്ടക ഫാമില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോഴാണ്., ഒരു നേരം മാത്രം ഭക്ഷണം നൽകുകയും . ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു ബിശ്വാസിനെ വാങ്ങിയ മുതലാളി.തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട ബിശ്വാസിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുകയും ചെയ്തു.
തുടർന്ന് ജയിലിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് ബിശ്വാസിന്റെ പിതാവ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയത്.വീട്ടുകാര്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടപ്പോൾ . ബിശ്വാസിനെ ജയിലില്‍ നിന്നും പുറത്തിറക്കണമെങ്കില്‍ വീണ്ടും 35,000 രൂപ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പണം നല്‍കുകയും ബിശ്വാസ് ജയിലില്‍ നിന്ന് മോചിതനാവുകയും ചെയ്തു. എന്നാൽ നാട്ടിലേക്ക് തിരിച്ചു വരണമെങ്കിൽ മന്ത്രാലയത്തിന്റെ സഹായം ആവശ്യമാണ്.
Post Your Comments