കൊച്ചി : ചില്ലറ ക്ഷാമം രൂക്ഷമായതിനാൽ കൊച്ചിയിൽ പെട്രോൾ പമ്പുകൾ അടയ്ക്കുന്നു. നൂറ് രൂപ നോട്ടുകള്‍ക്കാണ് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്നത്. ജില്ലയിലെ നാൽപ്പതിലേറെ പമ്പുകളാണ് അടക്കാനൊരുങ്ങുന്നത്. 100 രൂപ നോട്ട് എത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പമ്പ് ഉടമകള്‍ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. മിക്ക പെട്രോൾ പമ്പുകളിലെയും സ്ഥിതി ഇത് തന്നെയാണ്.
കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും വിനിമയം തടയുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ചത്.
Post Your Comments