ന്യൂഡല്‍ഹി: അധികാരത്തിലെത്തി അമേരിക്കയുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതുകൊണ്ടുതന്നെ അമേരിക്കയിലെ ആ മാറ്റം ഇന്ത്യയ്ക്കും നിര്‍ണായകമാണ്. അമേരിക്കന്‍ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിക്കാന്‍ മോദി മറന്നില്ല.
അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപിന് അഭിനന്ദിക്കുന്നതായി മോദി ട്വിറ്ററിലൂടെ കുറിച്ചു. ഇനി ട്രംപുമായുള്ള ചര്‍ച്ചയ്ക്കാണ് ഇന്ത്യ കാത്തിരിക്കുന്നത്. ട്രംപുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ട് പോകാന്‍ സാധിക്കും എന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇന്ത്യയെ കുറിച്ച് ട്രംപ് പറഞ്ഞ നല്ല വാക്കുകള്‍ വിലമതിക്കുന്നതായും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു
Post Your Comments