NewsIndia

പുതിയ നോട്ടുകളിൽ നാനോ ചിപ്പ് : സത്യം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: പുതിയതായി പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക്. നിലവിൽ അങ്ങനെയൊരു സംവിധാനം ലോകത്തെവിടെയും ഇല്ലെന്നും പുതിയ നോട്ടുകളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വാർത്ത തെറ്റാണെന്നും റിസര്‍വ് ബാങ്ക് വക്താവ് അപ്‌ലാനാ കില്ലാവാല വ്യക്തമാക്കി.

പുതിയ നോട്ടുകൾ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചതാണെന്നും ഈ നോട്ടുകള്‍ എവിടെയുണ്ടെന്ന് സര്‍ക്കാരിന് കണ്ടെത്താൻ കഴിയുമെന്നും മറ്റുമുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തോടെ ഇത്തരം വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതേസമയം പുതിയ 2000 രൂപയുടെ നോട്ടിന്‍റെ ചിത്രം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പുറത്തുവിട്ടു. നോട്ടിന്‍റെ സവിശേഷതകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button