തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണനിക്ഷേപം നടന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിലെ വന്‍കിട നേതാക്കള്‍ നടത്തുന്ന ബാങ്കുകളില്‍ ഇത്തരം ഇടപാടുകള്‍ നടന്നതായി തെളിവ് കിട്ടിയതായി അദ്ദേഹം പറഞ്ഞു.ഈവനിംഗ് ബ്രാഞ്ച് സൗകര്യമുള്ള ബാങ്കുകളിലാണ് ഈ കള്ളക്കളി കൂടുതലും നടന്നതെന്നും ഇതു സംബന്ധിച്ച പരാതി അടുത്ത ദിവസം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
Post Your Comments