ന്യൂഡല്‍ഹി● 500,1000 നോട്ടുകള്‍ അസധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെ പ്രശംസിക്കുന്നവരെ പരിഹസിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. 500,1000 നോട്ട് സ്കീമിന് കൈയ്യടിക്കുന്ന ജനങ്ങള്‍ 90 % ഇന്ത്യക്കാരും വിഡ്ഢികളാണെന്ന തന്റെ അഭിപ്രായം ശരിവയ്ക്കുകയാണെന്ന് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു. ഇത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ? ഇത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തരത്തില്‍ കുഴപ്പം മാത്രമേ സൃഷ്ടിക്കുകയുള്ളൂവെന്നും കട്ജു പറഞ്ഞു.
എല്ലാരംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാരിന്റെ സ്റ്റണ്ട് മാത്രമാണ് 500,1000 നോട്ടുകള്‍ അസധുവാക്കിയ നടപടിയെന്നും കട്ജു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
നേരത്തെ 90 ശതമാനം ഇന്ത്യക്കാരും മാടുകളെ പോലെ ഒന്നുമറിയാതെ വോട്ടു ചെയ്യുന്നവരാണെന്ന് കട്ജു അഭിപ്രായപ്പെട്ടിരുന്നു. ജാതിയും മതവും നോക്കിയാണ് ആളുകള്‍ വോട്ടു ചെയ്യുന്നതെന്നും ക്രിമിനലുകള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നത് ഇതിന് തെളിവാണെന്നും കട്ജു അന്ന് പറഞ്ഞിരുന്നു.
Post Your Comments