ദുബായ് : രാജ്യത്തെ കള്ളപ്പണം തടയാൻ 500ന്‍റെയും 1000തിന്‍റെയും കറൻസികൾ പിൻവലിക്കാനുള്ള തീരുമാനം പുറത്തു വന്നതോടെ ഗൾഫ് രാജ്യങ്ങളിലെ പല മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും 1000ത്തിന്‍റെയും, 500ന്‍റെയുംകറൻസികൾ ഇപ്പോൾ സ്വീകരിക്കുന്നില്ല.
ഇന്ത്യയിൽ ഈ കറൻസികൾ പിൻവലിച്ചതിനാൽ ഇനി അവ സ്വീകരിക്കാനാവില്ലെന്നും ഇന്ത്യക്ക് പുറത്തായതിനാൽ ഇവ സ്വീകരിച്ചാൽ മാറിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഒമാനിലെ യു.എ.ഇ എക്സ്ചേഞ്ച് അധികൃതർ പറയുന്നു.
ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കുകളും ഇനി അറിയിപ്പുണ്ടാകുന്നത് വരെ 500,1000 കറൻസികൾ സ്വീകരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments