സൂപ്പര്‍ മൂണ്‍ വീണ്ടും ജനങ്ങളെ ഭയപ്പെടുത്താന്‍ എത്തുന്നു. ഒരു തവണ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി പോയ സൂപ്പര്‍ മൂണ്‍ നവംബര്‍ 14ന് എത്തുമെന്ന് മുന്നറിയിപ്പ്. നവംബര്‍ 14ന് എന്തൊക്കെ സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിനും കടല്‍ക്ഷോഭത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് പറയുന്നത്.
കേരളത്തിനും മുന്നറിയിപ്പുണ്ട്. 1948നു ശേഷം സംഭവിക്കുന്ന എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം ആന്തരീക്ഷത്തിലും പ്രകൃതിയിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു കണക്കുകൂട്ടല്‍. നവംബര്‍ 14ന് കടലില്‍ ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഭൂമിയില്‍ നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,509 ആയി കുറയും.
എന്നാല്‍ ഭൗമപാളികള്‍ സംയോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനേഷ്യയിലെ ജാവാ കടലിടുക്കു പോലെയുള്ള ഭ്രംശമേഖലയിലുമായിരിക്കും ചലനങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതല്‍. ഭൂമിയുടെയും ചന്ദ്രന്റെയും ആകര്‍ഷണം ഒരുമിച്ചു വരുമ്പോള്‍ ഭൗമപാളികള്‍ക്കിടയില്‍ വലിച്ചില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇതുമൂലമുണ്ടാകുന്ന ചെറുചലനങ്ങള്‍ പിന്നീട് വന്‍ ചലനങ്ങളിലേയ്ക്ക് നയിക്കാം എന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍.
അതുകൊണ്ടുതന്നെ ഈ സമയത്ത് ആകര്‍ഷണം മൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറി ഭൂചലനങ്ങള്‍ ഉണ്ടാകാം. അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനം ഇങ്ങനെ സംഭവിച്ചതാണെന്നും പറയുന്നു. ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേസമയത്തു വന്നാല്‍ സൂര്യനില്‍ ചെറിയപൊട്ടിത്തെറികള്‍ സംഭവിക്കാം. എക്‌സ്ട്രാ സൂപ്പര്‍മൂണ്‍ ലോകാവസാനത്തിന്റെ തുടക്കമാണെന്നുള്ള വാദങ്ങളും ഉണ്ട്.
Post Your Comments