തൃശൂര്‍: വടക്കാഞ്ചേരി പീഡനം പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്. യുവതി തട്ടിപ്പുകാരിയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് രംഗത്തു വന്നിരിക്കുന്നത്. മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
പണം കിട്ടാന്‍ വേണ്ടി എന്തും വിളിച്ചു പറയും. കേസ് കൊടുത്ത് പണം തട്ടുന്നത് മരുമകളുടെ സ്ഥിരം പരിപാടിയാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കേസിലെ ആരോപണവിധേയനായ ജയന്തന്‍ അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പീഡനക്കേസ് വലിയ ചര്‍ച്ചാ വിഷയമായ സാഹചര്യത്തിലാണ് യുവതിക്കെതിരെ മാതാപിതാക്കള്‍ രംഗത്തുവന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. കേസ് കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. പണം തട്ടാനാണ് ഉദ്ദേശമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്.
അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. ജയന്തന്‍ അവരില്‍ നിന്നും മൂന്നരലക്ഷം രൂപ കടം വാങ്ങിയെന്ന് വിശ്വസിക്കാനാകില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഞങ്ങളുടെ മകന്‍ യുവതിയെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചടിച്ചെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി.
Post Your Comments