തിരുവനന്തപുരം: ഇന്നത്തെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം കൊണ്ട് രാജ്യത്തെ കള്ളപ്പണത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിര്‍ത്തുകയാണ് ചെയ്തത്.ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനമാണിതെന്നും തോമസ് ഐസക് പറഞ്ഞു. കള്ളപ്പണമുള്ളവര്‍ അതു സ്വത്തുക്കളായും വസ്തുക്കളായും സൂക്ഷിച്ചിരിക്കുന്നതു വിദേശത്താണ്. തീരുമാനം തിരിച്ചടിയാകുന്നതു സാധാരണക്കാര്‍ക്കു മാത്രമാണ്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments