NewsIndia

ലോക്‌സഭാ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആകാൻ ബിരുദധാരികൾക്ക് അവസരം

ബിരുദധാരികൾക്ക് അവസരം ഒരുക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിവിധ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ലോക്‌സഭാ സെക്രട്ടേറിയറ്റിലെ എക്‌സിക്യൂട്ടീവ്/ ലെജിസ്ലേറ്റീവ്/ കമ്മിറ്റി/ പ്രോട്ടോകോൾ അസിസ്റ്റ്ൻറ് തസ്തികകളിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെയോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് അക്രഡിറ്റേഷൻ ഓഫ് കംപ്യൂട്ടർ കോഴ്‌സസിന്റെയോ (ഡിഒഇഎസിസി) അംഗീകാരമുള്ള കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്‌സോ ഡിഒഇഎസിസി നിർദേശിച്ച കോഴ്‌സിന് സമാനമായ ‘ഒ’ ലെവൽ കോഴ്‌സോ യോഗ്യതയായി കണക്കാക്കും. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായി നടത്തുന്ന പരീക്ഷയിലൂടെയാണ് യോഗ്യരെ തിരഞ്ഞെടുക്കുക. ഡിസംബർ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും http://www.loksabha.nic.in/ എന്ന സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്മെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button