NewsInternational

ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേര് മാറിയേക്കും

ന്യുഡല്‍ഹി : തീവ്രവാദി സംഘടനയായ ‘ഇസ്ലാമിക്ക് സ്‌റ്റേറ്റി’നെ ഇനി മുതല്‍ ‘ഡായിഷ്’ എന്ന പേരില്‍ പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. അല്‍ ദവാ അല്‍ ഇസ്ലാമിയ ഫേ അല്‍ ഇറാഖ് വാ അല്‍ ഷാ, എന്ന സംഘടന ഐഎസ്‌ഐഎസ്, ഐഎസ്‌ഐഎല്‍ എന്നുമൊക്കെയാണ് അറിയപ്പെടുന്നത്. ലോകത്തുടനീളമുള്ള മുസ്ലീങ്ങളെയും കൂട്ടി ഒരു ഇസ്ലാമിക്ക് സാമ്രാജ്യമാണ് ഐ എസ് എന്ന സങ്കല്‍പ്പത്തില്‍ തീവ്രവാദി സംഘടന ഉദ്ദേശിക്കുന്നത്. എന്നാല്‍ നിരോധിക്കപ്പെട്ട ഈ സംഘത്തെ ഇസ്ലാമികളായിട്ടോ ഒരു രാജ്യമായിട്ടോ പരിഗണിക്കരുതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കുന്നു. രാജ്യത്ത് യുഎപിഎ ചുമത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഐഎസിനെ പരിഗണിക്കുന്നത്.

പേരുമാറ്റ കാര്യത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര സുരക്ഷാ വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളോട് ഐഎസിനു പകരം ഡായീഷ് എന്ന് ചേര്‍ക്കാമോയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചോദിച്ചിട്ടുണ്ട്. എൻ ഐ എ പോലെയുള്ള കുറ്റാന്വേഷണ ഏജന്‍സികളും ഇന്റലിജൻസ് ഏജന്‍സികളും ഇക്കാര്യം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഉടന്‍ എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും മാസമായി എന്‍ഐഎ ഐഎസുമായി ബന്ധപ്പെട്ട അനേകം കേസുകളാണ് രാജ്യത്തും പുറത്തുമായി അന്വേഷിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button