Kerala

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം● ദളിത്‌ വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവും ആലങ്കോട് മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ സുലൈമാനെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്. കേസെടുത്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

2009-2012 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. സുലൈമാന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഓഫീസിലും വീട്ടിലും വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സുലൈമാന്റെ വീട്ടില്‍ ജോലിക്ക് പോയിരുന്ന യുവതിയെ അവിടെവച്ചും പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിക്കുകയും ചെയ്തു. എന്നാല്‍ ഇതോടെ സുലൈമാന്‍ തന്നെ കൈയ്യൊഴിയുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

നാട്ടുകാരില്‍ നിന്നും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുലൈമാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ വെളിയംകോട് ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button