ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം വിതയ്ക്കാന്‍ പാക്കിസ്ഥാന്‍ സൈന്യവും ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് കണ്‍ട്രോള്‍ റൂം തുടങ്ങിയതായി എന്‍ഐഎ. മുസഫറാബാദിലാണ് ‘ആല്‍ഫ 3’ എന്ന പേരിലുള്ള കണ്‍ട്രോള്‍ റൂം. ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനു പിന്നില്‍ ആല്‍ഫ ആയിരുന്നുവെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നു.
അടുത്തിടെ പിടിയിലായ ബഹദൂര്‍ അലിയില്‍ നിന്നാണ് എന്‍.ഐ.എയ്ക്ക് ഈ വിവരം ലഭിച്ചത്.
ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദിലൂടെയാണ് ആല്‍ഫയുടെ പ്രവര്‍ത്തനം. ജനങ്ങളെ മുന്നില്‍നിര്‍ത്തി സൈന്യത്തിനെതിരെ ആക്രമണമഴിച്ചുവിട്ടതും ആല്‍ഫയുടെ പ്രവര്‍ത്തനഫലമായാണ്. നിയന്ത്രണരേഖയ്ക്കടുത്ത് വിന്യസിച്ചിട്ടുള്ള ഭീകരരെ നിയന്ത്രിക്കുന്നതും ഈ കണ്‍ട്രോള്‍ റൂമാണ്. പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുന്നുവെന്നും അലി പറയുന്നു.
എകെ 47 തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയവ കണ്‍ട്രോള്‍റൂമിന് പാക്കിസ്ഥാന്‍ നല്‍കുന്നുവെന്നും അലി വെളിപ്പെടുത്തുന്നു. അലിയുടെ വെളിപ്പെടുത്തലുകള്‍ എന്‍.ഐ.എ വീഡിയൊയിലാക്കി. ഈ വീഡിയൊയാണ് എന്‍ഐഎ പുറത്തുവിട്ടത്.
Post Your Comments