ന്യൂഡൽഹി: പ്രധാനമന്ത്രി സേനാ മേധാവികളായി കൂടികാഴ്ച നടത്തിയതിനു ശേഷം മന്ത്രിസഭാ യോഗം ചേർന്നു. പിന്നീട് .രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയതിനു ശേഷമാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.ഇന്ന് അർധരാത്രി മുതൽ 500 രൂപാ നോട്ടുകളും 1000 രൂപാ നോട്ടുകളും പിൻവലിക്കുകയാണ്.കള്ളപ്പണവും കള്ളനോട്ടും നിർത്തലാക്കുന്നതിനാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നത്. കള്ളപ്പണം ആണ് തീവ്രവാദികൾക്ക് ലഭിക്കുന്ന ഫണ്ടിൽ ഭൂരിഭാഗവും.നവംബർ 10 മുതൽ ഡിസംബർ 30 വരെ പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും നോട്ടുകൾ മാറിവാങ്ങാവുന്നതാണ്.പുതുതായി 500, 1000 നോട്ടുകള്‍ അച്ചടിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments