![puli-murugan](/wp-content/uploads/2016/11/puli-murugan-release-postponed-01-1464802152.jpg)
കണ്ണൂര്‍: 30 ദിവസത്തിനുള്ളില്‍ 100 കോടി കലക്ഷന്‍ സ്വന്തമാക്കി തിയറ്ററില്‍ നിറഞ്ഞോടുന്ന പുലിമുരുകന്റെ വ്യാജ പതിപ്പും രംഗത്തിറക്കി. പുലിമുരുകന്റെ വ്യാജപ്രിന്റ് കണ്ണൂരില്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ കടയില്‍ നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്.
വ്യാജ പതിപ്പ് വിതരണം ചെയ്ത കടയുടമയേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. സിനിമ പെന്‍ഡ്രൈവില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നിരവധി പേര്‍ക്ക് വ്യാജ പ്രിന്റ് പകര്‍ത്തി നല്‍കിയെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം പുലിമുരുകന് ടൊറന്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. നിമിഷങ്ങള്‍ക്കകം നിരവധിപേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നിര്‍മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments