NewsInternational

ഇ- മെയില്‍ വിവാദം: എഫ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നു : ഹിലാരിയ്ക്ക് ആശ്വാസം

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണിന് ആശ്വാസം. പുന:പരിശോധിച്ച ഇ മെയിലുകളില്‍ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. നേരത്തേ, കണ്ടെത്തിയ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യത്യസ്ഥമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും എഫ്.ബി.ഐ അറിയിച്ചു.

ഹിലാരി ക്ലിന്റണ്‍ 2009 നും 2013 നും ഇടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണിന്റെ വിജയ സാധ്യതകള്‍ക്ക് വിവാദം മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് എഫ്ബിഐയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button