Kerala

മലപ്പുറം ജില്ല ഇനി സൈന്യത്തിന്റെ കൈകളിലോ? ഭരണം ഏറ്റെടുക്കുമെന്ന് സന്ദേശം പ്രചരിക്കുന്നു

മലപ്പുറം: മലപ്പുറം ജില്ലയുടെ ഭരണം ഇനി സൈന്യത്തിന്റെ കൈകളില്‍.. കേട്ട് ഞെട്ടണ്ട, ഇങ്ങനെയൊരു വാട്‌സ്ആപ്പ് സന്ദേശമാണ് ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്നാണ് സന്ദേശം.

മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സൈനികാധികാര നിയമമായ അഫ്സ്പ നടപ്പിലാക്കണമെന്നും ജില്ലാ ഭരണം സൈന്യത്തിന് കൈമാറണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വാട്സ്ആപ്പ് ഓഡിയോ പ്രചരിക്കുന്നത്.

ബി.ജെ.പിയുടെ അജണ്ട നടപ്പിലാക്കുന്നതിന് സൈന്യം ഉടന്‍ ജില്ലാ ഭരണം ഏറ്റെടുക്കുമെന്ന് വാട്സ്ആപ്പ് ഓഡിയോയില്‍ പറയുന്നു. ജില്ലയില്‍ ഒരു സ്ഫോടനം കൂടി നടന്നാല്‍ ഈ സന്ദേശം നടപ്പിലാകുമെന്ന് തീര്‍ച്ച. ജില്ലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശം പറയുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ നഗ്നശരീരങ്ങളുടെ ചിത്രം സഹിതമാണ് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button