തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയെ അപമാനിച്ച എസ്‌ഐയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. പേരാമംഗലം സിഐ മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ എടുത്ത ഈ നടപടിയെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും പാര്‍വ്വതി ഫേസ്ബുക്കിലൂടെ പറഞ്ഞു.
തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. സര്‍വ്വീസില്‍ നിന്നും അയാളെ പുറത്താക്കുന്നത് വരെ പോരാട്ടം തുടരാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു
മണികണ്ഠനെതിരായ പ്രചാരണത്തില്‍ തനിക്ക് പിന്തുണ നല്‍കിയ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണയ്ക്കാനും വിഷയത്തില്‍ ഒരു നിലപാട് കൈക്കൊള്ളാനും തീരുമാനിച്ചപ്പോള്‍ എനിക്ക് പ്രതിഫലം ലഭിച്ചു. എനിക്ക് ഒരു ഓണ്‍ലൈന്‍ കുടുംബം ഉണ്ടെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
Post Your Comments