കൊച്ചി: കളമശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പതിനെട്ടുകാരി പ്രസവിച്ചു. ആശുപത്രി അധികൃതർക്കെതിരെയും ഉത്തരവാദിയെന്ന് പറയപ്പെടുന്ന പന്ത്രണ്ടുകാരനെതിരെയും തൃക്കാക്കര പോലീസ് കേസെടുത്തു. യുവതിക്ക് 18 വയസ്സു തികയുന്നതിന് രണ്ടു മാസം മുൻപാണ് ഗർഭം ധരിച്ചതെന്ന് പറയപ്പെടുന്നു. അതേസമയം ചികിത്സ തേടിയെത്തുമ്പോൾ യുവതിയ്ക്ക് 18 വയസ്സു തികഞ്ഞിരുന്നു എന്നാണ് ആശുപത്രി അധികൃതർപറയുന്നത്.
അതേസമയം പന്ത്രണ്ടുകാരൻ തന്നെയാണോ ശിശുവിന്റെ അച്ഛൻ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണത്തിലെത്താൻ ആശുപത്ര അധികൃതർക്കും ചൈൽഡ് ലൈൻ പ്രവർത്തകർക്കും ആയിട്ടില്ല.. നവജാതശിശുവിന്റെ പിതാവ് പന്ത്രണ്ടുകാരൻ ബാലനാണെന്ന വിവരം തങ്ങൾ ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവതിയെ സംബന്ധിയ്ക്കുന്ന എല്ലാ രേഖകളും ചൈൽഡ് ലൈൻ അധികൃതർക്കു കൈമാറിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments