സെന്റ് ഗല്ലന്‍● ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസുമായി ഒരു ഓസ്ട്രിയന്‍ വിമാനക്കമ്പനി. സ്വിറ്റ്സര്‍ലന്‍ഡിനെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന ഈ സര്‍വീസിന്റെ ദൈര്‍ഘ്യം വെറും വെറും എട്ട് മിനിറ്റ് മാത്രമാണ്. അതായത് വിമാനത്തില്‍ കയറി ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തും.
പീപ്പിള്‍സ് വിയന്നലൈന് എന്ന വിമാനക്കമ്പനിയാണ് പുതിയ സര്‍വീസുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഗല്ലന്‍-അള്ട്ടെന്ഹെയ്നേയും ദക്ഷിണ ജര്‍മനിയിലെ ഫെഡറിക്ക്ഷഫെനെയും തമ്മിലാണ് വിമാനം ബന്ധിപ്പിക്കുന്നത്. ഫെഡറിക്ക്ഷഫെനെത്തുന്ന വിമാനം പിന്നീട് ജര്‍മ്മനിയിലെ കൊളോജനിലേക്ക് യാത്ര തുടരും.
വെറും 40 യൂറോ മാത്രമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, വിമാനക്കമ്പനിയ്ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇത്ര ചെറിയ ദൂരത്തേക്ക് നടത്തുന്ന വിമാന സര്‍വീസ് നിരോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Earlier today, People’s Viennaline completed the first roundtrip of the new world’s shortest international flight. https://t.co/N7YEK2APID pic.twitter.com/FA4JJ9S6D5
— Flightradar24 (@flightradar24) November 2, 2016
Post Your Comments